ബിഗ് ബില്യണ്‍ ഡേയില്‍ ഫ്ളിപ്പ്ക്കാര്‍ട്ട് ലക്ഷ്യമിടുന്നത് 3250 കോടി രൂപയുടെ വില്പന

single-img
12 October 2015

Flipkarബിഗ് ബില്യണ്‍ ഡേയില്‍  ഫ്ളിപ്പ്ക്കാര്‍ട്ട് ലക്ഷ്യമിടുന്നത് 3250 കോടി രൂപയുടെ വില്പന.  കഴിഞ്ഞ വര്‍ഷം ഫ്ളിപ്പ്ക്കാര്‍ട്ട് സംഘടിപ്പിച്ച ബിഗ് ബില്യണ്‍ ഡേ സെയിലിലൂടെ നൂറ് മില്യണ്‍ ഡോളറിന്റെ വില്‍പ്പന  ലഭിച്ചിരുന്നു. ഇത്തവണ ഇത് അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്.  ഒക്ടോബര്‍ 13 മുതല്‍ 17 വരെ ബിഗ് ബില്യണ്‍ ഡേ നടത്തുന്നത്. മിന്ത്രയെയും കൂടി ഉള്‍പ്പെടുത്തി ഫ്ളിപ്പ്ക്കാര്‍ട്ട് നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇത്തവണ ആപ്പ് വഴി മാത്രമായിരിക്കും.

കഴിഞ്ഞ വര്‍ഷം ബിഗ് ബില്യണ്‍ ഡേ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തിയപ്പോള്‍ ഉണ്ടായ പാകപിഴകള്‍ പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമം കമ്പനിയുടെ പിആര്‍ വിഭാഗം നടത്തുന്നുണ്ട്. ഉത്പന്നങ്ങളുടെ വില ഒരു കാരണവുമില്ലാതെ വര്‍ദ്ധിപ്പിച്ച ശേഷം ഡിസ്‌ക്കൗണ്ട് ഓഫര്‍ നല്‍കുന്ന ഫ്ളിപ്പ്ക്കാര്‍ട്ടിന്റെ തട്ടിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓഫര്‍ പ്രഖ്യാപിച്ച ശേഷം ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് വെബ്‌സൈറ്റ് തകരാറിലായതും കമ്പനിക്ക് തിരിച്ചടിയായിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ് ഫ്ളിപ്പ്ക്കാര്‍ട്ട് ശ്രമിക്കുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടെ ഫ്ളിപ്പ്ക്കാര്‍ട്ടില്‍ ഉണ്ടായിട്ടുള്ളത് പ്രതിമാസം 2000 കോടി രൂപയുടെ ശരാശരി വില്‍പ്പനയാണ്. ആമസോണ്‍, സ്‌നാപ്ഡീല്‍, പേടിഎം തുടങ്ങിയ കമ്പനികളും ഓണ്‍ലൈന്‍ ഓഫറുകളുമായി രംഗത്തുള്ളത് ഫ്ളിപ്പ്ക്കാര്‍ട്ടിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.