ലെവല്‍ക്രോസ്‌ കടക്കവെ അമ്മയുടെ തോളില്‍ കിടന്ന പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചു

single-img
10 October 2015

train11ലെവല്‍ക്രോസ്‌ കടക്കവെ താഴെവീണ താക്കോല്‍ എടുക്കാന്‍ കുനിഞ്ഞ അമ്മയുടെ തോളില്‍ കിടന്ന പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ചു. പുനെയിലെ കാസര്‍വാഡി ലെവല്‍ക്രോസില്‍ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ്‌ സംഭവമുണ്ടായത്‌.കൊല്ലം കൊട്ടാരക്കര നെടുവന്‍കാവിലെ ശ്രീജയുടെയും ഭരണിക്കാവിലെ സുരേഷ്‌കുമാറിന്റെയും മകള്‍ ശ്രീലക്ഷ്‌മിയാണ്‌ മരിച്ചത്‌. തീവണ്ടി പോയശേഷം റെയില്‍പ്പാത കടന്നപ്പോള്‍ താഴെവീണ താക്കോലെടുക്കാന്‍ ശ്രീജ കുനിഞ്ഞപ്പോള്‍ അടുത്തപാളത്തിലൂടെ വരികയായിരുന്ന ലോക്കല്‍ തീവണ്ടി ഇടിക്കുകയായിരുന്നു. പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.