പാട്ടുകേട്ടുകൊണ്ട്‌ റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി യുവാവ്‌ മരിച്ചു

single-img
10 October 2015

trainഹെഡ്‌സെറ്റ്‌ ഉപയോഗിച്ച്‌ പാട്ടുകേട്ടുകൊണ്ട്‌ റെയില്‍വേ ട്രാക്ക്‌ മുറിച്ചു കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി യുവാവ്‌ മരിച്ചു. ഉത്തര്‍പ്രദേശിലെ സാഹിയാബാദ്‌ റെയില്‍വേ സ്‌റ്റേഷന്‌ സമീപം ആണ് സംഭവം. 18കാരനാണ്‌ മരിച്ചത്‌.യുവാവ്‌ ട്രാക്കിലൂടെ നടന്നുനീങ്ങുന്നത്‌ ലോക്കോ പൈലറ്റ് കണ്ടിരുന്നു. ട്രെയിന്റെ ശബ്‌ദം കേട്ടിട്ടും യുവാവ്‌ ട്രാക്കില്‍നിന്ന്‌ മാറുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ ഡ്രൈവര്‍ നിരവധി തവണ ഹോണ്‍ മുഴക്കിയിരുന്നു.