കേരളവര്‍മ്മ കോളേജിലെ ബീഫ് ഫെസ്റ്റ്: അധ്യാപികയായ ദീപയ്‌ക്കെതിരെ ബി.ജെ.പി. പ്രവര്‍ത്തകന്റെ പരാതി

single-img
10 October 2015

deepa---storysize_647_100715034929

തൃശൂർ: ശ്രീകേരളവർമ്മ കോളജിലെ മലയാള വിഭാഗം അധ്യാപികയായ ദീപ നിശാന്തിനെതിരെ പരാതി. വിദ്യാർത്ഥികൾക്കിടയിൽവിഭാഗീയതയും വർഗീയതയും സൃഷ്ടിക്കാൻ ദീപ ടീച്ചർ പ്രേരിപ്പിച്ചു എന്നാരോപിച്ച് തൃശൂർ കാണാട്ടുകര സ്വദേശി മനോജ് കുമാർവെസ്റ്റ് ഫോർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

കോളേജിൽ നടന്ന ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഏറെ വിവാദമായിരുന്നു. എ.ബി.വി.പിക്കാർ അധ്യാപികയ്ക്കെതിരെ കൊടുത്ത പരാതിയുടെ മേൽ നടപടി എടുക്കേണ്ടതില്ലെന്ന്വെള്ളിയാഴ്ച  കൊച്ചിൻ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുത്തിരുന്നു. കോളേജ് പ്രിൻസിപ്പൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ദീപ ടീച്ചർ ശ്രമിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി.