സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത്: ബിജു രമേശിന്റെ വെളിപ്പെടുത്തൽ

single-img
10 October 2015

BIJUസ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെന്ന് ബിജു രമേശ്. ഇതിന് പിന്നില്‍ വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നും ബിജുരമേശ് ആരോപിച്ചു. പ്രവീണ്‍ വധക്കേസിലെ പ്രതി എസ്എന്‍ഡിപി പ്രവര്‍ത്തകനായ പ്രിയനാണ് കൊലപ്പെടുത്തിയത്. ജയില്‍ വെച്ച് പ്രിയന്‍ കുറ്റസമ്മതം നടത്തിയതായും ബിജു രമേശ് പറഞ്ഞു.ഡിവൈഎസ്‍പി ഷാജിയും പ്രിയനുമാണ് പ്രവീണ്‍ വധക്കേസിലെ പ്രധാന പ്രതികള്‍.കൊലയ്ക്കുശേഷം വെള്ളാപ്പള്ളി സ്വാമിയുടെ മുട്ടത്തറയിലെ വീട്ടിലെത്തി രേഖകള്‍ എടുത്തുകൊണ്ടുപോയതിനും സാക്ഷികളുണ്ട്. യോഗം പ്രസിഡന്റ് ഡോക്ടര്‍ സോമന്റെ നിര്‍ദ്ദേശാനുസരണമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായാണ് സോമന് പ്രസിഡന്റ് സ്ഥാനം ലഭിച്ചതെന്നും ബിജു രമേശ് ആരോപിച്ചു.