ആനക്കുട്ടിയെ പിച്ചവയ്ക്കാന്‍ പഠിപ്പിക്കുന്ന അമ്മയാന

single-img
10 October 2015

elephant_kutti_100715

കെനിയ: പിച്ചവെച്ച് നടക്കുന്നതിനിടെ വീണുപോയി. എഴുനേല്‍ക്കാന്‍ ശ്രമിചിട്ട് സാധിക്കുന്നില്ല. പിന്നെ അമ്മയുടെയടുക്കല്‍ ആംഗ്യങ്ങള്‍ കൊണ്ട് അഭ്യര്‍ഥന നടത്തും. കുട്ടികളെല്ലാം ചെയ്യുന്ന വികൃതികളിലൊന്നാണ് ഇതും.

കുട്ടികളെ പിച്ചവെച്ച് നടത്താന്‍ ഏവര്‍ക്കും ഇഷ്ടവുമാണ്. എന്നാല്‍ ഇവിടെ അത് ചെയ്തത് ആനയാണ്.
കുസൃതികാണിക്കുന്നതിനിടെ വീണുപോയ കുട്ടിയാന അമ്മയാനയോട് തന്നെ എഴുനേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കെനിയയിലെ മസായി മാരെ വന്യജീവി സങ്കേതത്തില്‍ നടന്ന ഈ രസകരമായ നിമിഷങ്ങല്‍ പകര്‍ത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ ആന്‍ഡി റോസാണ്.

elephant_pic_100715

നടന്നുകളിക്കുന്നതിനിടെ വഴുതിവീണ കുട്ടിയാന അമ്മയാനെയോട് എഴുനേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതും അമ്മയാന കാലുകൊണ്ട് കുട്ടിയാനയെ എഴുനേല്‍ക്കാന്‍ സഹായിക്കുന്നതും പിന്നീട് നടക്കാന്‍ സഹായിക്കുന്നതും തുടങ്ങി വിവിധ ചിത്രങ്ങളാണ് റോസ് പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ആഫ്രിക്കന്‍ ആനയുടെ ഗണത്തില്‍പ്പെടുന്ന ഒരു വയസ്സില്‍ താഴെ പ്രായം വരുന്ന കുട്ടിയാനയുടെ വിക്രിയകളാണ് നെറ്റില്‍ വൈറലായിരിക്കുന്നത്. ആഫ്രിക്കയുടെ വനങ്ങള്‍ കൂടുതലും പുല്‍മേടുകളായതിനാല്‍ ജന്തുലോകത്തെ ഇത്തരം രസകരമായ നിമിഷങ്ങള്‍ അടുത്തറിയാന്‍ സഹായകമാണ്.