ഫ്യൂച്ചര്‍ ഗ്രൂപ്പ് മാഗ്ഗിയെ വിട്ടു; ബാബ രാംദേവിന്റെ പതഞ്ജലിയുമായി പുതിയ സംരംഭത്തിന്

single-img
10 October 2015

ramdev

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍ ഗ്രൂപ്പ് ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പുമായി ചേരുന്നു. ഇതിനുമുന്‍പ് മാഗ്ഗി ന്യൂഡില്‍സിന്റെ ഇന്ത്യയിലെ ഡീലേര്‍സ് ആയിരുന്നു ഫ്യൂച്ചര്‍ ഗ്രൂപ്പ്.

ഇനിമുതല്‍ പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ രാജ്യത്തെ 242 നഗരങ്ങളിലെ ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഷോപ്പുകളില്‍ ലഭ്യമാകുമെന്ന് ഫ്യൂചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഋഷികേശില്‍ ഓഫീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന 20 മാസത്തിനുള്ളില്‍ പതഞ്ജലിയുടെ 1,000 കോടി രൂപയുടെ വ്യാപാരമാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഫ്യൂചര്‍ ഗ്രൂപ്പുമായി ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാബ രാംദേവും പറയുന്നു. ലോകനിലവാരമുള്ള ഉത്പന്നങ്ങളാണ് പതഞ്ജലി നിര്‍മിക്കുന്നത്. അവ രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ വിറ്റഴിക്കപ്പെടുമ്പോള്‍ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരുമെന്നും രാംദേവ് കൂട്ടിചേര്‍ത്തു.

2001516 വര്‍ഷം കഴിയുമ്പോഴേക്കും 5,000 കോടി രൂപയോളമാണ് പതഞ്ജലിയുടെ വിറ്റുവരവായി താന്‍ പ്രതീക്ഷിക്കുന്നത് എന്നും രാംദേവ് പറഞ്ഞു. ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഭാവിയില്‍ ഫ്യൂചര്‍ ഗ്രൂപ്പുമായി കൈകോര്‍ക്കുന്നതിനും ബാബ രാംദേവിന് ആലോനകളുണ്ട്.
ഒക്ടോബര്‍ 15ന് പതഞ്ജലി നൂഡില്‍സ് പുറത്തിറങ്ങും. മാഗ്ഗി 25 രൂപയ്ക്കാണ് നൂഡില്‍സ് വിറ്റതെങ്കില്‍ 15 രൂപയ്ക്കാണ് രാംദേവ് തന്റെ ഉത്പന്നം വിപണിയില്‍ ഇറക്കുന്നത്.