24 മണിക്കൂറിനുള്ളില്‍ സിറിയയില്‍ റഷ്യന്‍ വ്യോമസേന തകര്‍ത്തത് 60 ഐസിസ് കേന്ദ്രങ്ങള്‍; കൊല്ലപ്പെട്ടത് 300ഓളം തീവ്രവാദികള്‍

single-img
10 October 2015

russiaമോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സിറിയയില്‍ റഷ്യന്‍ വ്യോമസേന 60 ഐസിസ് കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലായി 300ഓളം തീവ്രവാദികളെ വധിച്ചുവെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇത്.

തീവ്രവാദികള്‍ പുനസംഘടിക്കാതിരിക്കാനും ജനവാസകേന്ദ്രങ്ങളിലേക്ക് വിഭജിച്ച് പോകാതിരിക്കാനുമാണ് റഷ്യ ആക്രമണങ്ങളുടെ വേഗത വര്‍ധിപ്പിച്ചത്.  പ്രിസിഷന്‍ ഗൈഡഡ് ബോംബുകളാണ് റഖ പ്രൊവിന്‍സിലെ ലിവ അല്‍ ഹഖ് തീവ്രവാദി സംഘത്തിന്റെ ആസ്ഥാനം തകര്‍ക്കുന്നതിനായി വ്യോമസേന ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

രണ്ട് ഐസിസ് ഫീല്‍ഡ് കമാന്‍ഡര്‍മാരും 200ല്‍ അധികം തീവ്രവാദികളും ഇവിടെ കൊല്ലപ്പെട്ടു. ലിവ അല്‍ ഹഖ് തീവ്രവാദി സംഘത്തിന് ഐസിസുമായി ബന്ധമില്ല എന്നാല്‍ രണ്ട് ഐസിസ് കമാന്‍ഡര്‍മാര്‍ ഇവരുടെ താവളത്തില്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച്ച   അലെപ്പോയ്ക്കടുത്തുള്ള പഴയ ജയിലില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.