തുര്‍ക്കിയില്‍ ഇടതുപക്ഷ സംഘടനയുടെ സമാധാന റാലിക്കിടെ സ്‌ഫോടനം; 20 പേര്‍ മരിച്ചു

single-img
10 October 2015

ankara-blastഅങ്കാറ: തുര്‍ക്കി തലസ്ഥാനത്തുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമാധാന റാലിക്കിടെയാണ് അങ്കാറ സിറ്റി സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപം രണ്ട് സ്‌ഫോടനങ്ങളുണ്ടായത്.

കുര്‍ദിഷ് വിഘടനവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ്  ഇടതുപക്ഷ സംഘടനകാള്‍ സമാധാന റാലി നടത്തിയത്. റാലിക്കിടെ സ്‌ഫോടനമുണ്ടാകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കുര്‍ദിഷ് അനുകൂല പാര്‍ട്ടിയായ എച്ഡിപി പാര്‍ട്ടിയും റാലിയുടെ ഭാഗമായിരുന്നു. സ്‌ഫോടനം ഭീകരാക്രമണമാണെന്നും ചാവേറാക്രമണമാണോ എന്ന് പരിശോധിച്ചുവരികയാണെന്നും തുര്‍ക്കി സര്‍ക്കാര്‍ അറിയിച്ചു.

തുര്‍ക്കിയിലെ കുര്‍ദിഷ് വഘടനവാദ സംഘടനയായ പികെകെയ്‌ക്കെതിരെ തുര്‍ക്കി ശക്തമായ സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.