ബി.ജെ.പി നുണയന്മാരുടെ പാർട്ടി;നൂറ് ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞ അച്ഛേ ദിൻ ഒന്നരവർഷമായിട്ടും കാണുന്നില്ലെന്ന് രാജ് താക്കറെ

single-img
10 October 2015

raj-thackerayതാനെ: ബി.ജെ.പി നുണയന്മാരുടെ പാർട്ടിയാണെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. കോൺഗ്രസ് ചെയ്യുന്ന കാര്യങ്ങൾ അതിനേക്കാൾ മോശമായി ചെയ്യുകയാണ് ബി.ജെ.പി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും രാജ് രൂക്ഷവിമർശനം നടത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മധുരം വിതരണം ചെയ്യുന്ന പോലെ വാഗ്‌ദാന വിതരണം നടത്തുകയാണെന്ന് രാജ് താക്കറെ പറഞ്ഞു.
അഴിമതി നടത്താൻ ബി.ജെ.പിയ്ക്ക് കൂട്ടുനിന്ന ശിവസേന തിരഞ്ഞെടുപ്പിൽ മാത്രം വേറിട്ട് മത്സരിയ്ക്കുകയാണ്.  വെറുതെ പ്രഖ്യാപനങ്ങൾ നടത്തുക മാത്രം ചെയ്യുന്ന ബി.ജെ.പിയെ വിശ്വസിയ്ക്കാൻ കൊള്ളില്ല. ബി.ജെ.പി അധികാരത്തിലെത്തി ഒരു വർഷം കഴിഞ്ഞുമാത്രമാണ് പാക്കേജുകളുടെ കാര്യം പറയുന്നത്.

ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിയ്ക്കാൻ നാണമില്ലേയെന്നും രാജ് താക്കറെ ചോദിച്ചു. നൂറ് ദിവസത്തിനുള്ളിൽ വരുമെന്ന് പറഞ്ഞ അച്ഛേ ദിൻ ഒന്നരവർഷമായിട്ടും കാണുന്നില്ലെന്നും രാജ് താക്കറെ പരിഹസിച്ചു.