അധികാരത്തിന് വേണ്ടിയുള്ള വിശപ്പടക്കാന്‍ മതങ്ങളെ കൂട്ടുപിടിക്കുന്നത് നിര്‍ത്തണമെന്ന് രാഷ്ട്രപതി

single-img
10 October 2015

pranab-mukherjee2012ജോര്‍ദാന്‍: അധികാരത്തിന് വേണ്ടിയുള്ള വിശപ്പടക്കാന്‍ മതങ്ങളെ കൂട്ടുപിടിക്കുന്നത് നിര്‍ത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഏത് തരത്തിലുള്ള അസഹിഷ്ണുതയ്‌ക്കെതിരെയും ശക്തമായ നിലപാടുകള്‍ എടുക്കാന്‍ രാഷ്ട്രനേതാക്കള്‍ക്ക് സാധിക്കണമെന്നും  പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അറബിക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ആറ് ദിവസത്തെ ജോര്‍ദാന്‍, പലസ്തീന്‍, ഇസ്രായേല്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് രാവിലെ യാത്ര തിരിച്ചു. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. സഹിഷ്ണുതയും പരസ്പര സഹകരണവുമാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മൂല്യങ്ങള്‍ നാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കണം.

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിനും സമാധാനത്തിനും വേണ്ടിയാണ് നെഹ്‌റു പഞ്ചശീല തത്ത്വങ്ങള്‍ മുന്നോട്ടു വച്ചത്. പക കലര്‍ന്ന പ്രസംഗങ്ങളും ഭീതിയുളവാക്കുന്ന പ്രചാരണങ്ങളും അവസാനിപ്പിക്കണം. നമ്മുടെ മൂല്യങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ചിലയാളുകള്‍ അധികാരത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ മതത്തെ കൂട്ടുപിടിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.