തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു

single-img
10 October 2015

stray dogs in cubbon park_0_0_0_0കോട്ടയം: കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അയർക്കുന്നം സ്വദേശിനി ഡോളി (48) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഡോളിയുടെ അന്ത്യം. ഡോളി കഴിഞ്ഞദിവസം മുതൽ പേ വിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയിരുന്നതായി പറയപ്പെടുന്നു.

സമീപവാസിയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്തശേഷം   റോഡിലൂടെ മറ്റ് സ്ത്രീകൾക്കൊപ്പം നടന്നുവരവേ ഓടിയെത്തിയ നായ് ഡോളിയെയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും കടിച്ചശേഷം ഓടിപ്പോവുകയായിരുന്നു. കടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൂടുതൽ കടിയേറ്റ ഡോളിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ പേയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടിപ്പോയ നായ സ്കൂളിലേക്ക് പോയ  കുട്ടിയെയും കടിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി നായെ തല്ലിക്കൊന്നു.