വീട്ടുവേലക്കാരിയുടെ വലതുകൈ വെട്ടിമാറ്റിയ സംഭവം; സൗദി വിദേശകാര്യമന്ത്രാലയത്തില്‍ നേരിട്ടെത്തി രേഖാമൂലം ഇന്ത്യന്‍ എംബസി നടപടിയാവശ്യപ്പെട്ടു

single-img
10 October 2015

pravasiറിയാദ്:  വലതുകൈ വെട്ടിമാറ്റിയ നിലയില്‍ റിയാദിലെ സ്വകാര്യ ആശു​പത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശിനി കസ്തൂരി മുനിരത്‌നത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കസ്തൂരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് സൗദി വിദേശകാര്യമന്ത്രാലയത്തില്‍ നേരിട്ടെത്തി രേഖാമൂലമാണ് ഇന്ത്യന്‍ എംബസി നടപടിയാവശ്യപ്പെട്ടത്.

റെഡ് ക്രസന്റ് ഉദ്യോഗസ്ഥരാണ് 55-കാരിയായ അവരെ ഗുരുതരാവസ്ഥയില്‍ ആശു​പത്രിയിലാക്കിയത്. ഇന്ത്യന്‍ എംബസിയുടെ സാമൂഹികക്ഷേമവിഭാഗം ഉദ്യോഗസ്ഥര്‍  ആശു​പത്രിയില്‍ വെച്ച് കസ്തൂരിയില്‍നിന്ന് മൊഴിയെടുത്തു.

കസ്തൂരി അപകടനില തരണംചെയ്തതായി എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്നും സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.