മറ്റു സംസ്ഥാനങ്ങളില്‍ ബീഫ് വിവാദങ്ങള്‍ അലയടിക്കുമ്പോള്‍ കേരളത്തില്‍ മാംസത്തിന്റെ ആഭ്യന്തര ഉത്പാദന വ്യാപാരം സര്‍വ്വകാല റിക്കോര്‍ഡിലേക്ക്

single-img
9 October 2015

Spicy-Kerala-Beef-fry-image-courtesy-Dileep-Jose

ബീഫ് വിവാദങ്ങള്‍ മറ്റു സംസ്ഥാനങ്ങളഇ അലയടിക്കുമ്പോഴും കേരളം മാറി നടക്കുകയാണ്. ഈ അടുത്ത കാലയളവില്‍ സംസ്ഥാനത്ത് മാസത്തിന്റെ ആഭ്യന്തര ഉത്പാദനത്തിലും വ്യാപാരത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 2009-10 വര്‍ഷത്തില്‍ മാംസത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം 322 മെട്രിക് ടണ്ണായിരുന്നത് 2013-14 വര്‍ഷത്തില്‍ 416 മെട്രിക് ടണ്ണായി ഉയര്‍ന്നിരുന്നു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്‌ണോമിക് റിസര്‍ച്ചിന്റെ പഠനത്തെ ആധാരമാക്കി മൃഗസംരക്ഷണവകുപ്പ് പറയുന്നത് ഈ വര്‍ഷം ഇത് 582 മെട്രിക് ടണ്ണായും 2020ല്‍ 652 മെട്രിക് ടണ്ണായും ഉയരുമെന്നാണ്. മാത്രമല്ല രാജ്യത്തെ മാംസത്തിന്റെ 70 ശതമാനവും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതായും മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കുന്നു.

രാജ്യത്ത് ബീഫ് ഭക്ഷണം അംബന്ധിച്ചുള്ള വിവാദങ്ങളുണ്ടായ ശേഷവും കേരളത്തില്‍ വ്യാപാരത്തില്‍ ഇടിവുണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു. പാലിന്റെയും മാംസത്തിന്റെയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതിനൊപ്പം മാംസ വ്യാപാരത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്നും വിവിധ പദ്ധതികളുടെ ഫലമായി വ്യാവസായികാടിസ്ഥാനത്തില്‍ മാടുകളെ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു.

കേരളത്തില്‍ നടക്കുന്ന 44 പ്രധാന കന്നുകാലി ചന്തകളിലൂടെ 3500 കന്നുകാലികളെ ഒരു ദിവസം വില്‍പ്പന നടത്തുന്നുണ്ട്.90 ശതമാനം കന്നുകാലികളുംവരുന്നത് തമിഴ്‌നാട്,ബിഹാര്‍,ആന്ധ്ര,ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ മേഖലയില്‍ അഞ്ച് ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ വിവാദങ്ങള്‍ കേരള വിപണിയെ ബാധിച്ചിട്ടിലെ്ന്ന് കച്ചവടക്കാരും പറയുന്നു.