ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി.

single-img
9 October 2015

Nissam-HO41s

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി.സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവും അഹങ്കാരവുള്ളയാളാണ് നിഷാമെന്നും ദാരിദ്ര്യത്തിന് വിലയിടരുതെന്നും ജാമ്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ക്രിമിനൽ പശ്ചാത്തലവും തെളിവുകളും സാക്ഷിമൊഴികളും നിഷാമിന് എതിരാണ്. മൂന്നു മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നും വിചാരണ കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.

എന്നാല്‍ ചന്ദ്രബോസിന്റെ കൊലപാതകം മനപ്പൂര്‍വം നടത്തിയതല്ലെന്നും വാഹനത്തിന്റെ വേഗത കൂടിപ്പോയതുകൊണ്ടാണെന്നും ന്ിഷാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. ഈ വാദം അംഗീകരിക്കാന്‍ തയ്യാറാകാത്ത കോടതി പ്രതി ക്രിമിനല്‍ പശ്ചാത്തലുമുള്ളയാളാണെന്നും സാക്ഷിമൊഴികളെല്ലാം എതിരാണെന്നും വ്യക്തമാക്കി.

കഴിഞ്ഞ ജനവരി 29 പുലര്‍ച്ചെയാണ് മുഹമ്മദ് നിഷാം ശോഭാ സിറ്റി ഫ്ലാറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരനായ ചന്ദ്രബോസിനെ കാറിടിച്ചും അടിച്ചും പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.

കേസില്‍ അന്തിമവാദം തുടങ്ങുന്നതിനുമുമ്പ് ജാമ്യം നേടാനായിരുന്നു നിഷാമിന്റെ നീക്കം. നേരത്തേ ജില്ലാ കോടതിയും ഹൈക്കോടതിയും നിസാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു