വെള്ളാപ്പള്ളി- ആർഎസ്എസ് ബന്ധത്തിൻ മുഖ്യമന്ത്രിയ്ക്ക് പങ്കെന്ന് പിണറായി

single-img
9 October 2015

TH30_PINARAYI_VIJAY_516498fഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആർഎസ്എസും തമ്മില്ലുള്ള ബന്ധത്തിൽ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രി ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതിലൂടെ ഭരണത്തുടർച്ചയാണ് ലക്ഷ്യമാക്കുന്നതെന്നും പിണറായി ആരോപിച്ചു.

വെള്ളാപ്പള്ളി- ആര്‍എസ്എസിനെ പിന്തുണയ്‌ക്കുന്നത് വഴി സിപിഎമ്മിനെ തകർക്കാർ കഴിയുമെന്നും അതുവഴി ഭരണത്തുടർച്ച ലഭിക്കുമെന്നുമാണ് ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നത്. കെ പി സി സി പ്രസിഡന്റ് വിഎം സുധീരനെ വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചിട്ടും ഉമ്മൻ ചാണ്ടി പ്രതികരിക്കാതിരുന്നത് ഇതിനു തെളിവാണ് എന്നും പിണറായി പറഞ്ഞു.

യുഡിഎഫ് അംഗമായ രാജൻബാബു എസ്എസ്ഡിപി പാർട്ടിയുടെ ഭരണഘടന തയാറാക്കാൻ പോയി. ഇതും യുഡിഎഫിൽ ചർച്ച ചെയ്യേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാടെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ കേരളത്തിലെ ജനങ്ങൾ ഈ നീക്കത്തെ തടയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി-ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലെ മതനിരപേക്ഷതയെ തകർക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.