സ്ത്രീധന തര്‍ക്കം; വരനെ സാക്ഷിയാക്കി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു യുവാവിനെ വധു വിവാഹം ചെയ്തു

single-img
9 October 2015

Thamannah

സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും കുറ്റകരമാണ്. എന്നാല്‍ അതില്ലാതെ ഒരു വിവാഹവും ഇക്കാലങ്ങളില്‍ നടക്കാറില്ല എന്നതു സത്യവുമാണ്. പറഞ്ഞുറപ്പിച്ച സ്‌രതീധനത്തിനു പുറമേ ഒരു കാറുകൂടി ആവശ്യപ്പെട്ട വരനെ വിവാഹവേദിയില്‍ വെച്ച് വധു നാണംകെടുത്തിയതാണ് സ്ീ്രധന വാര്‍ത്തകളില്‍ ഏറ്റവും പുതിയത്.

വിവാഹവേദിയില്‍ വെച്ച് സ്ത്രീധനം കൂടുതല്‍ ചോദിക്കുകയും അതു നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ വരനെ സാക്ഷിയാക്കി വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു യുവാവിനെ യുവതി വിവാഹം കഴിച്ചു. സ്ത്രീധനത്തിന് പുറമെ കാറുകൂടി വരന്‍ ആവശ്യപ്പെട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

ആഭരണങ്ങളും പണവും അടക്കം നല്ല തുക സ്ത്രീധനം നല്‍കാമെന്ന ഉറപ്പിലാണ് ഇന്‍ഡോര്‍ സ്വദേശിയായ തമന്നയുടേയും ഫരീദ് ഷാഹ്‌ന്റെയും വിവാഹം നിശ്ചയിച്ചത്. എന്നാല്‍ വിവാഹത്തിനെത്തിയ ഫരീദ് ഷാഹ് തനിക്ക് ഒരു കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തമന്നയുടെ കുടുംബം തയ്യാറായില്ല.ഴ തുടര്‍ന്ന് തമന്നയെ വിവാഹം ചെയ്യാനാവില്ലെന്ന് ഫരീദ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പക്ഷേ യഥാര്‍ത്ഥത്തില്‍ പെട്ടത് വരനായിരുന്നു. ഭീഷണിക്കുമുന്നില്‍ വഴങ്ങാന്‍ കൂട്ടാക്കാത്ത തമന്ന വിവാഹ സല്‍ക്കാരത്തിനായി എത്തിയ ഷരീഫ് എന്ന യുവാവിനെ തന്റെ ഭര്‍ത്താവായിഎ സ്വീകരിക്കുകയായിരുന്നു. തമന്ന തന്നെയാണ് തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന് ഷരീഫിനോട് ചോദിച്ചത്. ഷരീഫ് സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം ഇരുവരുടേയും ബന്ധുക്കള്‍ ചേര്‍ന്ന് അതേ വേദിയില്‍ നടത്തുകയും ചെയ്തു.