വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി കാണാനാണ്‌ തനിക്ക്‌ ആഗ്രഹമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍

single-img
9 October 2015

vellapallyപ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി കാണാനാണ്‌ തനിക്ക്‌ ആഗ്രഹമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍. വിഎസിനോട് തനിക്ക് യാതൊരു പരിഭവവുമില്ല.പിണറായിയേക്കാള്‍ ജനകീയനാണ് വിഎസെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്‌.എന്‍.ഡി.പിക്ക്‌ നല്‍കിയ സ്‌ഥാനങ്ങള്‍ വേണമെങ്കില്‍ തന്നവര്‍ തിരിച്ചെടുക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ മൈക്രോഫിനാന്‍സ് രംഗത്ത് വെള്ളാപ്പള്ളി വന്‍ വെട്ടിപ്പ് നടത്തി എന്നായിരുന്നു വിഎസ് അച്യുതാനന്ദന്റെ ആരോപണം. കുറഞ്ഞ പലിശക്ക് പണം എടുത്ത് കൂടിയ പലിശക്ക് സമുദായ അംഗങ്ങള്‍ക്ക് നല്‍കുകയാണ് വെള്ളാപ്പള്ളിയെന്ന് വിഎസ് ആരോപിച്ചിരുന്നു.

അതേസമയം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറിയെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു.