ഇസ്സ ഹയാതേ ഫിഫയുടെ താല്‍ക്കാലിക പ്രസിഡന്റാവും

single-img
9 October 2015

FIFAസൂറിച്ച്,സ്വിറ്റ്സർലാൻട്: സസ്പെൻഷനിലായ ഫിഫ പ്രസിഡന്റ് സെപ് ബ്ളാറ്റർക്ക് പകരം ആഫ്രിക്കൻ ഫുഡ്ബോൾ കോൺഫെഡറേഷൻ തലവനായ ഇസ്സ ഹയാതെ താത്കാലിക പ്രസിഡന്റായി ചുമതലയേറ്റു. അഴിമതി ആരോപണങ്ങളെ തുടർന്ന് ബ്ലാറ്റർക്കൊപ്പം വൈസ് പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയും സെക്രട്ടറി ജനറൽ ജെറോം വാൽക്കയും സസ്പെൻഷനിലായി. ഈ സാഹചര്യത്തിലാണ് ഫിഫയുടെ ഏറ്റവും മുതിർന്ന വൈസ് പ്രസിഡന്റ് എന്ന നിലയിൽ 69കാരനായ ഹയാതെയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്.

90 ദിവസത്തേക്കാണ് സസ്പെന്‍ഷന്റെ പേരിൽ ഫിഫയുടെ ചുമതലകളിൽ നിന്ന് ബ്ളാറ്ററെയും മിഷേലിനേയും ജെറോമിനേയും ഒഴിവാക്കിയതെന്ന് ഫിഫ അറിയിച്ചു. ഇവർക്കെതിരെ സ്വിസ്സ് അറ്റേർണി ജനറൽ നടപടി ആരംഭിച്ചിരിക്കുകയാണ്.