സമാധാനനൊബേൽ ടുണീഷ്യൻ സംഘടനയായ നാഷണൽ ഡയലോഗ് ക്വാർടെറ്റിന്

single-img
9 October 2015

500സ്വീഡൻ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ടുണീഷ്യൻ സംഘടനയായ നാഷണൽ ഡയലോഗ് ക്വാർടെറ്റിന്. ടുണീഷ്യൻ ജനറൽ ലേബർ യൂണിയൻ, ടുണീഷ്യൻ ഹ്യൂമൻ റൈറ്റ്സ് ലീഗ്, ടുണീഷ്യൻ ഓർഡർ ഓഫ് ലോയേഴ്സ്, യു.ടി.ഐ.സി.എ എന്നീ സംഘടനകൾ ചേരുന്നതാണ് നാഷണൽ ഡയലോഗ് ക്വാർടെറ്റ്.

അറബ് രാജ്യങ്ങളിൽ ജനാതിപത്യത്തിന്റെ വസന്തകാലത്തിന് തുടക്കം കുറിച്ചത് 2010-11 കാലഘട്ടത്തിൽ ഉത്ഭവിച്ച ടുണീഷ്യയിലെ മുല്ലപ്പൂവിപ്ലവമായിരുന്നു. പിന്നീട് അറബി നാട് ഒട്ടാകെ ജനകീയ മുന്നേറ്റം അലയടിക്കുകയുണ്ടായി.

ഉത്തരാഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ സൈനുൽ ആബിദീൻ ബിൻ അലിയുടെ 22 വർഷം എകാധിപത്യ വാഴ്ചക്കാണ് മുല്ലവിപ്ലവം അവസാനിപ്പിച്ചത്.

ഈ മൂന്നേറ്റം പിന്നീട് ഈജിപ്ത്, ലിബിയ, യെമൻ, അൾജീരിയ, ജോർദാൻ, സിറിയ, ബഹറൈൻ എന്നീ രാജ്യങ്ങളിലേക്കും പടർന്നു. ഈജിപ്തിൽ ഹുസ്നി മുബാറിക്കിനെയും ലിബിയയിൽ കേണൽ മുഅമ്മർ ഗദ്ദാഫിയുടെ നീണ്ടനാളത്തെ ഏകാതിപത്യ ഭരണത്തിനും അറുതിവരുത്താൻ ഈ വിപ്ലവത്തിന് സാധിച്ചു.

ഈ മുന്നേറ്റങ്ങൾക്കെല്ലാം തുടക്കം കുറിച്ചതിനിലാണ് നാലു സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കാൻ നൊബേൽ സമ്മാന സമിതി തീരുമാനിച്ചത്.

പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ, ജർമൻ ചാൻസലർ അംഗലാ മെർക്കൽ അടക്കം 273 അംഗ നാമനിർദേശത്തിൻ നിന്നാണ് നാഷണൽ ഡയലോഗ് ക്വാർടെറ്റിനെ സമാധാന നൊബേലിനായി തെരഞ്ഞെടുത്തത്