വെട്ടിയെടുത്ത ഭാര്യയുടെ തലയുമായി റോഡിലൂടെ നടന്ന വൃദ്ധനെ അറസ്റ്റ് ചെയ്തു

single-img
9 October 2015

383681-beheadingപുണെ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് അതുമായി റോഡിലൂടെ നടന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 53കാരനായ രാമചന്ദ്ര ചവാനെയാണ് പുണെയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. പൂണെ ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഒരു കൈയ്യിൽ തലയും മറു കൈയ്യിൽ കോടാലിയുമായാണ് ചവാൻ തെരുവിലൂടെ നടന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രണ്ട് ട്രാഫിക് പൊലീസുകാർ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഭാര്യ സോനാബായിയുമായി വഴക്കിട്ട ചവാൻ കോടാലികൊണ്ട് അവരുടെ കഴുത്ത് വെട്ടുകയായിരുന്നു. സോനാബായിക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു കൊല ചെയ്തതെന്ന് പോലീസ്‌ പറഞ്ഞു.

 

[mom_video type=”youtube” id=”ba1zApJxIAE”]