ദളിത് കുടുംബത്തെ നഗ്നരാക്കി പോലീസ് മര്‍ദ്ദിക്കുന്ന വീഡിയൊ സാമൂഹിക മാധ്യമങ്ങളില്‍
നോയിഡ,ന്യൂഡല്‍ഹി: സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദളിത് കുടുംബത്തെ നഗ്നരാക്കി പോലീസിന്റെ മര്‍ദ്ദനം. ദില്ലിയിലെ ഗ്രെയിറ്റര്‍ നോയിടയിലെ ഗൗതം ബുദ്ധ് നഗറില്‍ വ്യാഴായ്ചയാണ് സംഭവം. പോലീസിന്റെ ഈ ക്രൂരകൃത്യം സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കുട്ടികളെയടക്കം ദളിത് കുടുംബത്തെ വിവസ്ത്രരാക്കി പോലീസ് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പ്രവീണ്‍ യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുമാണ് ഈ പൈശാജിക നടപടി.
ദളിത് യുവാവായ സുനില്‍ ഗൗതമും കുടുംബവും മോഷണത്തിനെതിരെ പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.
ബുധനാഴ്ച നോയിടയിലെ ആട്ടയ്ക്കടുത്ത് ഒരു കൂട്ടം കവര്‍ച്ചാസംഘം സുനിലിനെ കൊള്ളയടിച്ചു. ഇത് പരാതിപ്പെടാനായി ഡങ്കൗര്‍ പോലീസ് സ്റ്റേഷനില്‍ സുനിലും കുടുംബവും എത്തി. എന്നാല്‍ പരാതി റജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് കൂട്ടാക്കാത്തതിനെ തുടര്‍ന്ന് സുനിലും കുടുംബവും പോലീസ് സ്റ്റേഷനും മുന്നില്‍ പ്രതിഷേതപ്രകടനങ്ങള് നടത്തി.
ഇതില്‍ ക്ഷോഭിതരായ പോലിസുകാര്‍ സുനിലിനേയും കുടുംബത്തേയും വിവസ്ത്രരാക്കി മര്‍ദ്ദിക്കുകയായിരുന്നു.
ദളിത് വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള മോശം നിലപാടുകൾ ഇതിനുമുന്‍പും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.