മറ്റൊരാള്‍ക്ക് പുതു ജീവന്‍ നല്‍കാനുള്ള അശോകന്റെ ഹൃദയം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും തൃശൂര്‍ ദയ ആശുപത്രിയിലേക്ക് പ്രമോദ് കെ. ഐലൂരും എം.എം.പ്രദീപും എത്തിച്ചത് വെറും 50 മിനിറ്റുകൊണ്ട് നൂറുകിലോമീറ്റര്‍ വേഗതയില്‍ ആംബുലന്‍സ് പായിച്ച്

single-img
9 October 2015

Payyanmar

പാലക്കാട് നെന്മാറ സ്വദേശി പ്രമോദ് കെ. ഐലൂര്‍, തൃശൂര്‍ പാടൂക്കാട് സ്വദേശി എം.എം.പ്രദീപ് എന്നീ ആംബുലന്‍സ് ഡ്രൈവര്‍മാരാണ് മറ്റൊരാള്‍ക്ക് പുതു ജീവന്‍ നല്‍കാനുള്ള ഹൃദയം ചെനൈയിലേക്ക് പറക്കാനായി തൃശൂര്‍ ദയ ആശുപത്രിയില്‍ നിന്നും ശനടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. വെറും 50 മിനിറ്റുകൊണ്ട്. അതും നൂറു കിലോമീറ്റര്‍ വേഗതയില്‍.

പ്രമോദ് ഡ്രൈവറായി നെടുമ്പാശേരിയിലേക്കു യാത്രതിരിച്ച ആംബുലന്‍സിന് വിയ്യൂര്‍ സ്റ്റേഷനില്‍നിന്നുള്ള പോലീസ് വാഹനമാണു പൈലറ്റായി പാഞ്ഞത്. ഡ്രൈവര്‍ മനോജ് 30 മിനിറ്റുകൊണ്ടാണു വാഹനവ്യൂഹത്തെ തൃശൂര്‍ അതിര്‍ത്തി കടത്തിവിട്ടത്. എന്നാല്‍ ഇന്നലെ രാവിലെ ആറേകാലിന് എത്തേണ്ട വിമാനം ചാര്‍ട്ടു ചെയ്തു കിട്ടാന്‍ താമസിച്ച തിനാല്‍ നെടുമ്പാശേരിയില്‍ ഒരു മണിക്കൂര്‍ വൈകി ഏഴേകാലിനാണ് എത്തിയത്.

ഗതാഗതനിയന്ത്രണത്തിന് പോലീസ് അക്കാഡമിയിലെ പോലീസുമുണ്ടായിരുന്നു. കണ്‍ട്രോള്‍ റൂം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ആംബുലന്‍സുകള്‍ കടന്നുപോകുന്ന വഴികള്‍ ക്ലിയര്‍ ചെയ്തു യാത്ര സുഗമമാക്കിയത്. ജനങ്ങള്‍ സഹകരിക്കണമെന്നു പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആംബുലന്‍സുകള്‍ക്കു പൈലറ്റായി പോലീസ് ജീപ്പുകള്‍ ലൈറ്റിട്ടു സൈറണ്‍ മുഴക്കി കടന്നുപോയത് ജനങ്ങള്‍ക്ക് കൗതുകക്കാഴ്ചയായി.

പൈലറ്റ് വാഹനങ്ങള്‍ക്ക് പിന്നാലെ ആംബുലന്‍സുകളും എസ്‌കോര്‍ട്ടായി പോലീസ് വാഹനങ്ങളും വിമാനത്താവളത്തിലേക്ക് പാഞ്ഞു. ആശുപത്രിയില്‍നിന്ന് ആംബുലന്‍സുകള്‍ പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കുമുമ്പേ വണ്ടികള്‍ കടന്നുപോകുന്ന ജംഗ്ഷനുകളിലെല്ലാം പോലീസ് ഗതാഗതം നിയന്ത്രിച്ചതിനാല്‍ കാര്യങ്ങള്‍ സൃഗമമായി നടന്നു. പാലിയേക്കര ടോള്‍പ്ലാസയില്‍ നേരത്തേതന്നെ അറിയിപ്പ് നല്‍കി വഴി എമര്‍ജന്‍സി എക്‌സിറ്റ് ക്ലിയര്‍ ചെയ്തിട്ടിരുന്നു.

എറണാകുളം റൂറല്‍ സ്റ്റേഷനിലെയും ആലുവ റൂറല്‍ സ്റ്റേഷനിലെയും പോലീസുകാരാണ് എറണാകുളം ജില്ലയില്‍ യാത്രയ്ക്കു സൗകര്യമൊരുക്കിയത്.