ആങ്കതട്ടിലേയ്ക്ക് പഴയ ചങ്ങാതിമാരുടെ മക്കൾ;കേരള രാഷ്ട്രീയത്തിന് കൗതുകത്തോടെ കാണാനാവുന്ന ചരിത്രപോരാട്ടം കൊച്ചിയില്‍

single-img
9 October 2015

11672_472740206130034_922399835_nകൊച്ചി നഗരസഭാ മേയർ സ്ഥാനത്തേക്കു എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മകൾ ഉഷാ പ്രവീണിനെ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതോടെ കേരള രാഷ്ട്രീയത്തിന് കൗതുകത്തോടെ കാണാനാവുന്ന ചരിത്രപോരാട്ടം കൊച്ചിയില്‍ കാണാം.കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ് നഗരസഭയിലേക്കു മൽസരിക്കേണ്ടെന്നു പാർട്ടി നിർദേശം നൽകിയതോടെ കോൺഗ്രസിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ പേരിനാണു മുൻതൂക്കം.മേയര്‍ സ്ഥാനത്തേക്ക് കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലും ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണും തമ്മിലുള്ള മത്സരം നടക്കുമോ എന്നാണ് രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്.

രാഷ്ട്രീയത്തില്‍ എതിർചേരികളിൽ ആയിരുന്നെങ്കിലും വ്യക്തി ജീവിതത്തില്‍ എന്നും സുഹൃത്തുക്കളുമായിരുന്ന രണ്ടു മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍ തമ്മിലുള്ള ആവേശപോരാട്ടത്തിനായി കൊച്ചിക്കാർ കാത്തിരിക്കുകയാണു.പാര്‍ട്ടി പറഞ്ഞാല്‍ മേയര്‍സ്ഥാനത്തേക്ക് മത്സരിക്കാന്‍ റെഡിയെന്ന് പത്മജ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.രവിപുരം സീറ്റില്‍ മത്സരിപ്പിക്കുന്നതിന് സീറ്റ് ഒഴിച്ചിട്ടുകൊണ്ടാണ് സിപിഎം ഏരിയ കമ്മിറ്റി പ്രാഥമിക സ്ഥാനാര്‍ത്ഥി ലിസ്റ്റ് അംഗീകരിച്ചത്.