ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യന്‍ സംഘടനയ്ക്ക്

single-img
9 October 2015

nobel-peace-prize-medalഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം  ടുണീഷ്യന്‍ സംഘടനയായ ദ നാഷ്ണല്‍ ഡയലോഗ് ക്വാര്‍ട്ടെട്ടിന്. 2011ലെ മുല്ലപ്പൂ വിപ്ലവത്തിലും മറ്റും നിര്‍ണായകമായ ഇടപെടിലൂകള്‍ നടത്തിയതിനാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മറ്റി ക്വാര്‍ട്ടെട്ടിന്  സമ്മാനം നല്‍കിയത്. ടൂണീഷ്യയിലുള്ള നാല് സംഘടനകളുടെ കൂട്ടായ്മയാണ് നാഷ്ണല്‍ ഡയലോഗ് ക്വാര്‍ട്ടെട്ട്.

രാഷ്ട്രീയ അരാജകത്വവും ആഭ്യന്തര കലാപങ്ങളും പൊറുതി മുട്ടിച്ചിരുന്ന ടുണീഷ്യയില്‍ ജനാധിപത്യ വ്യവസ്ഥതി തിരികെ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് നാഷ്ണല്‍ ഡയലോഗ് ക്വാര്‍ട്ടെട്ട് രൂപീകരിച്ചത്.

ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്‌ഞ്ചെലാ മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവരുടെ പേരുകളും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍, ഇവരില്‍നിന്ന് വ്യത്യസ്തമായി രാജ്യത്ത് ജനാധിപത്യ പുനര്‍സൃഷ്ടിക്ക് ടുണീഷ്യന്‍ സംഘടന നേതൃത്വം നല്‍കി എന്നതാണ് അവര്‍ക്ക് മുതല്‍ക്കൂട്ടായത്. ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ത്ഥി വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായി എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം.