വി.എസ് തനിക്കെതിരെ കേസു കൊടുത്താല്‍ അപ്പോള്‍ കാണാമെന്ന് വെള്ളാപ്പള്ളി

single-img
9 October 2015

vellappally22_2ആലപ്പുഴ:   വി.എസ് അച്യുതാനന്ദന്‍ നേരെ വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി. വി.എസ് തനിക്കെതിരെ കേസു കൊടുത്താല്‍ അപ്പോള്‍ കാണാമെന്നാണ്  വെള്ളാപ്പള്ളിയുടെ വെല്ലുവിളി. എന്നാല്‍ വി.എസിനെതിരെ നിയമനടപടിക്കില്ലെ.

വി.എസിനോടുളളത് സ്‌നേഹവും ബഹുമാനവും മാത്രമാണ്. വി.എസിന്റെ ആരോപണം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ശത്രുക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുക മാത്രമാണ് വി.എസ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വി.എസ് നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്‌ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.