പെപ്‌സികോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറുമെന്ന് റിപ്പോര്‍ട്ട്

single-img
9 October 2015

iplന്യൂഡല്‍ഹി: പെപ്‌സികോ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ  സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന്  പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ ഉയര്‍ന്ന കോഴയാരോപണങ്ങളെ തുടര്‍ന്നാണ് പെപ്‌സി കരാറില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഇക്കാര്യം ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  പെപ്‌സികോ 2012-ലാണ് ഐപിഎല്ലിന്റെ മുഖ്യസ്‌പോണ്‍സറായി കരാര്‍ ഒപ്പിടുന്നത്.

396 കോടി രൂപക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവര്‍ സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്ക് ഒപ്പിട്ടിരിക്കുന്ന കരാര്‍ 2017ല്‍ മാത്രമേ അവസാനിക്കുകയുള്ളു. കഴിഞ്ഞ സീസണില്‍ തന്നെ സ്‌പോണര്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറുന്നതിനുള്ള താല്‍പര്യം പെപ്‌സികോ അറിയിച്ചിരുന്നുവെങ്കിലും ബിസിസിഐയുടെ നിര്‍ബന്ധപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.

എന്നാല്‍ ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ഒഴിവാക്കണമെന്നുള്ള ലോധ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചിരിക്കുന്നതിനാല്‍ പെപ്‌സികോ തീരുമാനത്തില്‍നിന്ന് പിന്മാറിയേക്കില്ല.