ബീനാ കണ്ണൻ ബ്രൈഡൽ ഷോ ഒക്ടോബർ 10ന്

single-img
8 October 2015

12088377_1022311544488068_2549110945801203474_nകൊച്ചി: പ്രശസ്ത ഫാഷൻ ഡിസൈനറും ശീമാട്ടി സിൽക്സ് സി.ഇ.ഓയുമായ ബീനാ കണ്ണൻ അവതരിപ്പിക്കുന്ന ബ്രൈഡൽ ഷൊ ഒക്ടോബർ 10ന് കൊച്ചി ലെ മെരിഡിയൻ ഹോട്ടലിൽ വെച്ച് നടക്കും. വർണ്ണവൈവിധ്യമാർന്ന വിവാഹ പട്ടുകളും മറ്റ് തുണിത്തരങ്ങളുമാണ് പരിപാടിയിൽ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം എൻസെമ്പിൾ-2015 ഫാഷൻ മത്സരത്തിന്റെ ഫൈനൽ പോരാട്ടവും സമ്മാനധാനവും സംഘടിപ്പിച്ചിരിക്കുന്നു.

പ്രശസ്ത ബോളീവുഡ് താരം ശില്പ ഷെട്ടി, തെന്നിന്ത്യൻ നടി നിക്കി ഗൽറാണി, ഗായകൻ റിമോ ഫെർണാണ്ടസ്, മോഡൽ വന്ധന വിനോദ് തുടങ്ങിയവർക്ക് പുറമെ ലോകപ്രശസ്ത മോഡലുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബീന കണ്ണൻ രൂപകൽപ്പന ചെയ്ത വിവാഹ സാരികളും വസ്ത്രങ്ങളും ശില്പ ഷെട്ടിയുൾപ്പടെയുള്ള പ്രശസ്ത മോഡലുകൾ അണിഞ്ഞ് പ്രദർശിപ്പിക്കുന്നു എന്നതാണ് ബീനാ കണ്ണൻ ബ്രൈഡൽ ഷോയുടെ പ്രധാന ആകർഷണം. 2006ലെ വിശ്വസുന്ദരി അംമൃത പത്കിയാവും ഷോയുടെ ആതിഥേയത്വം വകിക്കുക.

ലോകോത്തര ഫാഷൻ ഡിസൈൻ കോളേജുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻ മത്സരമാണ് എൻസെമ്പിൾ. കഴിഞ്ഞ വർഷം തുടക്കംക്കുറിച്ച സംരംഭത്തിന്റെ രണ്ടാം പതിപ്പാണ് എൻസെമ്പിൾ-2015. 146 മത്സരാർത്ഥികൾ പങ്കെടുത്ത എൻസെമ്പിൾ-2015ൽ വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നിന്നും 20 പേരാണ് ഒക്ടോബർ 10ലെ ഫൈനലിൽ മാറ്റുരയ്ക്കുന്നതിനായി യോഗ്യത നേടിയത്. ഇന്ത്യ, ഇന്ത്യോനേഷ്യ, ദുബായ്, എത്തിയോപ്പിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് മത്സരാർഥികൾ. ബീനാ കണ്ണൻ ബ്രൈഡൽ ഷോയ്ക്ക് ശേഷം വിധി നിർണ്ണയവും സമ്മാനധാനവും നടക്കും.