അപർണ്ണയുടെ ആദ്യ ചലച്ചിത്ര ഗാനം ശ്രദ്ധയം ആകുന്നു ;ഗായക നിരയിലേക്ക് ഒരു കാൽവെപ്പ്

single-img
8 October 2015

IMG_7373മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ഒരു അനുഗ്രഹീത ഗായിക കൂടി . അപര്‍ണ്ണ ഷെബീര്‍ ആണ് നമുക്കൊരേ ആകാശം എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവട് വെയ്ക്കുന്നത് .’കണ്ണാരം പൊത്തി പൊത്തി ‘എന്ന് തുടങ്ങുന്ന ഫോക്കും മെലഡിയും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ ഗാനാലാപനത്തില്‍ അപര്‍ണ്ണക്കൊപ്പം സനലും പാടുന്നു. ഒക്ടോബര്‍ 9 നു ആണ് നിരവധി നവാഗതര്‍ ഒരുമിക്കുന്ന, ചെറുപ്പത്തിന്റെ കൂട്ടായ്മയായ ‘നമുക്ക് ഒരേ ആകാശം’ തിയ്യറ്ററുകളില്‍ എത്തുക.കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ കലാ തിലകം കൂടി ആണ് അപര്‍ണ്ണ.കേരളത്തിലെ തന്നെ ശാസ്ത്രീയ സംഗീത രംഗത്തെ കുലപതികളില്‍ ഒരാളായ വൈദ്യ നാഥ ഭാഗവതരുടെ അടുത്ത് ശാസ്ത്രീയ സംഗീതവും, ഹിന്ദു സ്ഥാനി സംഗീതം വിജയ് സൂര്‍സെന്‍,ലളിത സംഗീതം സണ്ണി പി സോണറ്റ് എന്നിവരാണ് സംഗീത രംഗത്തെ അപര്‍ണ്ണയുടെ ഗുരുക്കന്മാര്‍ .

 

IMG_4277

മോഹിനിയാട്ട നൃത്ത രംഗത്ത് ദേശീയ സ്‌കോളര്‍ഷിപ്പ് ,ദേശീയ സര്‍വ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തില്‍ ജേതാവ് ,രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലകം ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ഷിപ്പിന്റെ എമ്പാനല്‍ട് ആര്‍ട്ടിസ്റ്റ്,സംഗീത നാടക അകാദമി യുവ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അപര്‍ണ്ണ കരസ്ഥമാക്കി .
എം ടെക്കില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്ക് ഹോള്‍ഡര്‍ കൂടിയായ അപര്‍ണ്ണ നിലവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ത്ഥിനി കൂടിയാണ്. ഗസലുകളും ഹിന്ദുസ്ഥാനി കര്‍ണാടിക്ക് സംഗീത കച്ചേരികളും നിരവധി വേദികളില്‍ അവതരിപ്പിച്ചിറ്റുണ്ട് അപര്‍ണ്ണ. ആദ്യമായാണ് അപര്‍ണ്ണ ചലച്ചിത്ര പിന്നണി ഗായികയാവുന്നത് .യൂ ടൂബില്‍ പാട്ട് റിലീസ് ചെയ്ത് ഒരു ദിവസം ആകുമ്പോഴേക്കും അപര്‍ണ്ണയുടെ വേറിട്ട ആലാപന ശൈലി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.