സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിക്കു ബ്രിട്ടനില്‍ ആദരം

single-img
8 October 2015

Swami Gururethnam Jnana Thapaswiതിരുവനന്തപുരം: മതാതീത ആത്മീയതയുടെ വക്താവും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിക്കു ബ്രിട്ടനില്‍ ആദരവു നല്കും. 12ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കുന്ന ‘കേരള കണക്ഷന്‍സ’് എന്ന പരിപാടിയില്‍വച്ചായിരിക്കും സ്വാമിക്ക് ആദരം സമ്മാനിക്കുക. മതാതീത ആത്മീയതയുടെയും ആയുര്‍വേദത്തിന്റെയും ആഗോള പ്രചാരണത്തിനു സ്വാമി നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായിട്ടാണ് ഈ ബഹുമതി നല്കുന്നത്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി വീരേന്ദര്‍ ശര്‍മയാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഇന്നലെ(ബുധന്‍) ലണ്ടനിലേക്കു തിരിച്ചു. പത്തിന് വൈകിട്ട് അഞ്ചിന് ലണ്ടനിലെ ക്രോയ്ടനില്‍വച്ച് ലണ്ടന്‍ ഹിന്ദു ഐക്യവേദി സ്വാമിക്കു സ്വീകരണം നല്കും. 11ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ ആതിഥ്യം വഹിക്കുന്ന സാംസ്‌കാരിക പരിപാടിയിലും സ്വാമി പങ്കെടുക്കും.