പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം

single-img
8 October 2015

ghulam-ali-solo_650x400_41444243762ന്യൂഡല്‍ഹി:  മുംബൈയില്‍ ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന്  സംഗീത പരിപാടി റദ്ദാക്കിയ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം. സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് എഎപി സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രി കപില്‍ മിശ്ര ഗുലാം അലിയെ  ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്താന്‍ ക്ഷണിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു മുംബൈയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ തീവ്രവാദവും അതിര്‍ത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാകിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്‌കാരിക സഹകരണം അനുവദിക്കില്ല. സംഗീതപരിപാടി തടയുമെന്നുമുള്ള ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പരിപാടി റദ്ദാക്കുകയായിരുന്നു.