ഇനി ആന്‍ഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാം

single-img
8 October 2015

whatsapp_generic_650ആന്‍ഡ്രോയിഡ് ഫോണുകളിലെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു.  വാട്ട്‌സ്ആപ്പില്‍നിന്ന് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കും.    ഗൂഗിളിന്റെ ബ്ലോഗില്‍ പുതിയ അപ്‌ഡേറ്റ് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ തകരാറില്‍ ആയാലും വാട്ട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് ഈ സംവിധാനം. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ ഐക്ലൗഡില്‍ ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇത്തരത്തിലൊരു സംവിധാനം ഇതാദ്യമായാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലല്ല ഈ അപ്‌ഡേറ്റ്. വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനില്‍ തന്നെ ചാറ്റ് ബാക്ക്അപ്പിനുള്ള ഓപ്ഷനുണ്ട്. അപ്‌ഡേറ്റഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ചാറ്റ് ബാക്ക്അപ്പ് കൊടുക്കുമ്പോള്‍ ഗൂഗിള്‍ ഡ്രൈവ് ഓപ്ഷന്‍ കൂടി ഇനി കാണിക്കും. എന്നാല്‍,  വരുന്ന മാസങ്ങളില്‍ മാത്രമെ എല്ലാവര്‍ക്കും ഈ അപ്‌ഡേറ്റ് ലഭിക്കുകയുള്ളു.