എംഎസ്എം കോളെജില്‍ വെച്ച് രാഹുല്‍ ഈശ്വറിന്റെ കാര്‍ തല്ലിത്തകര്‍ത്തു

single-img
8 October 2015

rahul-eshwarഹിന്ദു പാര്‍ലിമെന്റ് സെക്രട്ടറിയും ടി വി അവതാരകനുമായ രാഹുല്‍ ഈശ്വറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. രാഹുല്‍ ഈശ്വറിന്റെ കാറിന് നേരെയും ആക്രമണം ഉണ്ടായി. യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍  പങ്കെടുത്ത് പുറത്തിറങ്ങുമ്പോഴാണ് കാര്‍ തല്ലിത്തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. രാഹൂല്‍ ഈശ്വര്‍ കായംകുളം ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ചാനല്‍ ചര്‍ച്ചകളിലും മറ്റും നടത്തിയ പ്രസ്താവനകളാണു ആക്രമണത്തിനു കാരണമെന്ന് കരുതുന്നു.മുപ്പതോളം വിദ്യാര്‍ഥികളാണ് രാഹുല്‍ ഈശ്വറിന് നേരെ കയ്യേറ്റശ്രമം നടത്തിയത്.ചാനല്‍ ചര്‍ച്ചകളില്‍ ബീഫ് നിരോധനത്തെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത് വരാറുണ്ട്

സംഭവത്തിൽ കെ.എസ്.യു , എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു