ബ്‌ളാറ്ററെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

single-img
8 October 2015

sepp-blatterസൂറിക്: സെപ്പ് ബ്‌ളാറ്ററെ ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഫിഫ എത്തിക്‌സ് കമ്മിറ്റിയുടേതാണ് നടപടി.  കൈക്കൂലിക്കേസില്‍ സ്വിസ് അറ്റോണി ജനറല്‍ ക്രിമിനല്‍ കേസ് നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചത്.

ഫിഫയുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളില്‍പെട്ട് ഉഴയുമ്പോഴാണ് ബ്ലാറ്റര്‍ക്ക് തിരിച്ചടിയായി സസ്‌പെന്‍ഷന്‍ നടപടി വരുന്നത്. 2011ല്‍ യുവേഫ തലവന്‍ മിഷേല്‍ പ്‌ളാറ്റിനിക്ക് ബ്‌ളാറ്ററുടെ ക്യാമ്പ് 20 ലക്ഷം സ്വിസ് ഫ്രാങ്ക് കൈക്കൂലി നല്‍കിയെന്നാണ് സ്വിസ് അറ്റോണി ജനറലിന്റെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം ബ്‌ളാറ്ററെ ചോദ്യംചെയ്യുകയും ഓഫിസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഫിഫയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുള്ള തുകയാണ് സ്വീകരിച്ചതെന്നായിരുന്നു പ്‌ളാറ്റിനിയുടെ വിശദീകരണം.