ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു

single-img
8 October 2015

tankerrകാസര്‍കോട്: മംഗലാപുരം-കോഴിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. വാതക ചോര്‍ച്ചയില്ല. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചിന് കാസര്‍കോട് വിദ്യാനഗറിനും ചെര്‍ക്കളക്കുമിടയില്‍ കേന്ദ്രസര്‍വകാലശാല ക്യാമ്പസിന് സമീപമായിരുന്നു അപകടം.

മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു പാചകവാതക ടാങ്കര്‍. മംഗലാപുരത്ത് നിന്ന് വിദഗ്ധര്‍ എത്തി മറിഞ്ഞ ടാങ്കറില്‍ നിന്ന് പാചകവാതകം മാറ്റിയാലേ വാഹന ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ.