കാണാന്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി കാണാന്‍ എത്തിയത് 60,017 കാണികള്‍

single-img
7 October 2015

12079728_1057632214260977_6669137294337523448_n

ഇന്നലെ മഴ മാറിനിന്നു, കൊച്ചിയുടെ ഹൃദയം തൊട്ടറിഞ്ഞപോലെ. മഞ്ഞക്കടലിന്റെ അലയൊലികള്‍ സൃഷ്ടിച്ചുകൊണ്ട് ആരാധക രപവാഹം കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അതൊരു റിക്കോര്‍ഡായി. സായം സന്ധ്യയില്‍ പ്രിയപ്പെട്ട സച്ചിന്‍ കേരളക്കരയ്ക്ക് സമ്മാനിച്ച കേരള ബഌസ്‌റ്റേഴ്‌സിന്റെ കളികാണാന്‍ കലൂര്‍ രാജ്യന്തര സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 60,017 കാണികളാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്ലാസ്‌റ്റേഴ്‌സിന് ആരാധകരുണ്ടായിരുന്നുവെങ്കിലും മലബാറില്‍നിന്നായിരുന്നു കൂടുതല്‍ ആരാധകര്‍. ആറര മണിയോടെ സച്ചിന്‍ സ്‌റ്റേഡിയത്തിലെത്തി. മാത്രമല്ല തനിക്ക് എന്നും ഹൃദയം നിറഞ്ഞ പിന്തുണ തരുന്ന കേരളത്തിലെ ആരാധകരെ കാണാന്‍ ആദ്യപകുതിയുടെ ഇടവേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൈതാനത്ത് ഇറങ്ങിയത് കാണികള്‍ക്ക് ആവേശമായി.

ഈ ഗ്രൗണ്ടിനെ വല്ലാതെ സ്‌നേഹിക്കുന്നുവെന്നു പറഞ്ഞ സച്ചിന്‍ ആരാധകര്‍ നല്‍കുന്ന വലിയ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു. ആരാധകര്‍ക്കൊപ്പം സച്ചിന്‍ സെല്‍ഫിയുമെടുത്തു.ഒടുവില്‍ മനസ്സു നിറഞ്ഞ വിജയം ആരാധകര്‍ക്ക് സമ്മാനിച്ച് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ വരവ് അറിയിച്ചു.