മൂന്നാര്‍ പാക്കേജിന് മന്ത്രിസഭ അംഗീകാരം

single-img
7 October 2015

munnarതിരുവനന്തപുരം: തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനുള്ള മൂന്നാര്‍ പാക്കേജിന് മന്ത്രിസഭ അംഗീകാരം. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പാക്കേജിനാണ് അംഗീകരം നല്‍കിയത്. തൊഴിലാളികള്‍ക്ക് കൂലി കൂട്ടി നല്‍കാനുള്ള ശുപാര്‍ശയും മന്ത്രിസഭ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ഇന്ന് ചേരുന്ന പില്‍സി യോഗമാണ് മൂന്നാര്‍ പാക്കേജ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. മൂന്ന് നിര്‍ണ്ണായക പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങള്‍ പരാജയപ്പെട്ടിരുന്നു.

അടിസ്ഥാന ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന മൂന്നാര്‍ പാക്കേജ് പ്ലാന്റേഷന്‍ ഉടമകള്‍ എങ്ങനെ സ്വീകരിക്കുമെന്നതനുസരിച്ചിരിക്കും തോട്ടം മേഖലയിലെ തൊഴിലാളി സമരത്തിന്റെ പോക്ക്. കൂലി കൂട്ടാനാവില്ലെന്ന ഉറച്ച നിലപാടിലാണ് കഴിഞ്ഞ മൂന്ന് പിഎല്‍സി യോഗത്തിലും തോട്ടം ഉടമകള്‍ നിലപാട് എടുത്തത്