ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ നോക്കിയല്ല യോഗത്തിന്റെ പ്രവര്‍ത്തനം-വെള്ളാപള്ളി നടേശന്‍

single-img
7 October 2015

vellappally22_2തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന്  വെള്ളാപള്ളി നടേശന്‍. ബി.ജെ.പിയടക്കം ഒരു പാര്‍ട്ടിയോടും എസ്.എന്‍.ഡി.പിക്ക് ബന്ധമില്ലെന്നും ബിജെപിക്കൊപ്പമാണെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോടും പ്രത്യേക വിദ്വേശമില്ല, ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ നോക്കിയുമല്ല യോഗത്തിന്റെ പ്രവര്‍ത്തനം. മൂന്നാം മുന്നണി രൂപീകരിക്കുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയക്കാരെ വിറളി പിടിപ്പിച്ചിരിക്കുകയാണിപ്പോള്‍. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന പുതിയ മുന്നണിയില്‍ കെ.എം മാണി ഉള്‍പെടെയുള്ള പ്രതീക്ഷിക്കുന്നതായും വെള്ളാപള്ളി പറഞ്ഞു.

ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ല. തന്നെ എതിര്‍ക്കുന്നതിലൂടെ വി എസ് നേട്ടമുണ്ടാക്കി. വി എസും വീക്ഷണവും ഒരേ ഭാഷയില്‍ സംസാരിക്കുന്നു.

ജാതിമത ചിന്തകള്‍ക്ക് അതീതമായ വി എസിന്റെ നിലപാടുകളോട് ബഹുമാനമാണുള്ളത്. പുതിയ പാര്‍ട്ടി ജാതി മത അയിത്തത്തിന് വിരുദ്ധമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് ശത്രുതയില്ല -വെള്ളാപ്പള്ളി പറഞ്ഞു.