യൂറിയ, ഗ്ലുക്കോസ്, പഞ്ചസാര എന്നിവ ചില വിഷമയമായ രാസവസ്തുക്കളുമായി ചേര്‍ത്ത് പാലുണ്ടാക്കി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍

single-img
6 October 2015

Milk

യൂറിയ, ഗ്ലുക്കോസ്, പഞ്ചസാര എന്നിവ മറ്റു ചില വിഷമയമായ രാസവസ്തുക്കളുമായി ചേര്‍ത്ത് പാലുണ്ടാക്കി വില്‍പ്പന നടത്തുന്ന സംഘത്തിലെ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍ പ്രദേശിലെ സംഭാല്‍ ജില്ലയിലെ നഖാസിലാണ് പ്രസ്തുത സംഭവം.

സംഘത്തെപ്പറ്റിയുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫത്തേപ്പുര്‍ദേവ് ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ഇവിടെയുള്ള വീട്ടില്‍ നിന്നും 45,000 ലിറ്റര്‍ ക്രിത്രിമ പാലും പോലീസ് പിടിച്ചെടുത്തു.

സംഘത്തിലെ പ്രധാനിയായ ശഹര്യാര്‍ രക്ഷപ്പെട്ടു. ശഹര്യാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.