റിയാലിറ്റി ഷോ വിജയിക്ക് അമൃത ടി.വി വാഗ്ദാനം ചെയ്ത 70 ലക്ഷം രൂപയുടെ ഫ്ലാറ്റ് നല്‍കാതെ കബളിപ്പിച്ചു

single-img
6 October 2015

grand Finale

അമൃത ടി.വി റിയാലിറ്റി ഷോ വിജയിക്ക് വാഗ്ദാനം ചെയ്ത ഫ്ലാറ്റ് നല്‍കാതെ കബളിപ്പിച്ചതായി പരാതി. 2013ല്‍ വനിതകള്‍ക്കായി അമൃതാ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയുടെ വിജയി റ്റിനോ റ്റീനയാണ് ഫ്ലാറ്റ് നല്‍കാതെ തന്നെ കബളിപ്പിച്ചു എന്ന പേരില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഫഌറ്റ് നല്‍കാമെന്ന് പറഞ്ഞു കബളിപ്പിച്ച ചാനലിനെതിരെയും അത് സ്‌പോണ്‍സര്‍ ചെയ്ത ശിവജി ബില്‍ഡര്‍ക്കെതിരെയുമാണ് റ്റിനോ പരാതി നല്‍കിയിരിക്കുന്നത്.

മത്സരം കഴിഞ്ഞസമയത്ത് മത്സര വിജയിക്ക് 70 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് എട്ടു ലക്ഷം രൂപ നികുതിയായി വാങ്ങിയെന്നും പിന്നീട് സമ്മാന നികുതി ഇനത്തില്‍ ഇരുപത്തി രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു. എന്നാല്‍ ഫ്‌ളാറ്റ് കിട്ടിയ ശേഷം ബാക്കി തുക നല്‍കാം എന്ന് പരാതിക്കാരി പറഞ്ഞതിനെ തുടര്‍ന്നാണ് ഫഌറ്റിനെ സംബന്ധിച്ച തര്‍ക്കം ഉടലെടുത്തത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഐ പി സി 420,406,342 പ്രകാരം കേസ് എടുത്തിട്ടുണ്ട്. വനിതാരത്‌നത്തിന്റെ ഗ്രാന്റെ് ഫിനാലയില്‍ ശശിതരൂരും , ശിവജി ബില്‍ഡേര്‍സ്സ് ഉടമ ശിവജി ജഗനാഥന്‍, സിനിമാതാരം ലെന തുടങ്ങിയവര്‍ ചേര്‍ന്നാണ് വിജയിക്ക് സമ്മാനം വിതരണം നടത്തിയത്.