പ്രമുഖ തെലുങ്ക് സിനിമാ നിര്‍മാതാവ് ഇ. നാഗേശ്വരറാവു അന്തരിച്ചു

single-img
5 October 2015

1443966451-1979പ്രമുഖ തെലുങ്ക് സിനിമാ നിര്‍മാതാവ് ഇ. നാഗേശ്വരറാവു അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശങ്കരാഭരണം, സാഗരസംഗമം, സ്വാതിമുത്യം തുടങ്ങിയ പതിനഞ്ചോളം ജനപ്രിയ സിനിമകളുടെ നിര്‍മാതാവാണ്. നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരകമ്മിറ്റി അംഗമായും തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴസ് കൗണ്‍സില്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.