ദാദ്രിയിലെ ബീഫ് കഴിച്ചെന്നാരോപിച്ച് കൊല; ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് ചര്‍ച്ചയാവുന്നു

single-img
4 October 2015

farhan-akhtaന്യൂഡല്‍ഹി: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവസ്കനെ ജനക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രതിഷേധിച്ചു ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് ചര്‍ച്ചയാവുന്നു.  കഴിഞ്ഞ ദിവസം ദാദ്രിയില്‍ അഖ്‌ലാഖിന്റെ കുടുംബത്തെ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി സംഭവത്തെ ആകസ്മികം എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ടീയപാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു.

എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു, ഗാന്ധി ജയന്തിയുടെ പശ്ചാതലത്തില്‍ ഇനിയും നാം നിശബ്ദരാകണോ എന്ന് ഫര്‍ഹാന്‍ ചോദിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ ദുരന്തത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും കരകയറാന്‍ കഴിയില്ലെന്ന് പറയുന്നു. ഒരു കൂട്ടം ഭ്രാന്തന്മാരാണ് ഈ കൃത്യം ചെയ്തതെന്ന് ഒരാള്‍ ചിന്തിക്കുകയാണെങ്കില്‍ അയാള്‍ക്ക് ചിന്താശേഷി നഷ്ടപ്പെട്ടൂവെന്ന് പറയാനെ പറ്റൂ.

അത്തരത്തിലുള്ള ആളുകള്‍ അവരുടെ നിലനില്‍പ്പിന്ന വേണ്ടിയാണ് സംസാരിക്കുന്നത്. സമാനചിന്താഗതി കൊണ്ടുനടക്കുന്ന ആളുകള്‍ക്ക് മുന്നറിയപ്പാവണമെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശക്തമായ ശിക്ഷ തന്നെ ലഭിക്കണമെന്നും ഫര്‍ഹാന്‍ പറയുന്നു.

പക്ഷേ അത് സംഭവിച്ചോ എന്ന് ഫര്‍ഹാന്‍ ചോദിക്കുന്നുണ്ട്. ഇനിയൊരു ദാദ്രി സംഭവം ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.