ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെതിരെ വ‌ഞ്ചനാകുറ്റത്തിന് കേസ്

single-img
3 October 2015

downloadഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെതിരെ വ‌ഞ്ചനാകുറ്റത്തിന് കേസ്. മിർസിയ വോസ്‌കെറീഷ്യൻ എന്ന ഡെവലപ്പറാണ് സുക്കർബർഗിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 2012ലെ ഭൂമി ഇടപാടിന്റെ ഭാഗമായി സുക്കർബർഗ് സിലിക്കൺവാലിയിൽ ബിസിനസ് പ്രോജക്ടിന് സഹായം ചെയ്യാമെന്നും ഇതിനാവശ്യമായ വ്യക്തികളെ പരിചയപ്പെടുത്താമെന്നും വാഗ്‌ദാനം ചെയ്‌ത് വഞ്ചിച്ചതായാണ് ആരോപണം. അതേ സമയം കേസ് തള്ളണമെന്ന സുക്കർബർഗിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.സുക്കർബർഗിന്റെ ഭാഗം കൂടി കേട്ടതിന് ശേഷം കോടതി വിധി പ്രസ്താവിയ്ക്കും.