മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായിട്ട് നിയമിച്ചു

single-img
3 October 2015

insamamകാബൂള്‍: മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖിനെ  അഫ്ഗാനിസ്ഥാന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായിട്ട് നിയമിച്ചു അഫ്ഗാന്റെ സിംബാബ്‌വെ ടൂറിനോട് അനുബന്ധിച്ചാണ് ഇന്‍സമാമിനെ കോച്ചായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ചത്.

അഫ്ഗാസിഥാന്റെ മൂന്നാമത്തെ പാകിസ്താന്‍ കോച്ചാണ് ഇന്‍സമാം. റഷിദ് ലത്തീഫ്, കബീര്‍ ഖാന്‍ എന്നിവരായിരുന്നു ഇതിനുമുമ്പ് അഫ്ഗാന്‍ കോച്ചായ പാക് താരങ്ങള്‍. ഇംഗ്ലീഷുകാരന്‍ ആന്‍ഡി മോല്‍സിന്റെ പിന്‍ഗാമിയായിട്ടാണ് ഇന്‍സമാം അഫ്ഗാന്‍ ടീമിന്റെ കോച്ചാകുന്നത്.

നാല്‍പത്തിയഞ്ചുകാരനായ ഇന്‍സമാം 120 ടെസ്റ്റില്‍ നിന്നും 8,830 റണ്‍സും 378 ഏകദിനത്തില്‍ നിന്നും 11,739 റണ്‍സും നേടിയിട്ടുണ്ട്. 2007ലാണ് ഇന്‍സമാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.