ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്ന എട്ടുപേര്‍ പുരുഷന്മാര്‍

single-img
3 October 2015

iran_footballടെഹ്‌റാന്‍: ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ കളിക്കുന്ന എട്ടുപേര്‍ പുരുഷന്മാരാണെന്നു റിപ്പോര്‍ട്ട്. ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാതെ ടീമില്‍ ഇടംനേടിയവരാണെന്നു  അധികൃതര്‍ വെളിപ്പെടുത്തി. പരാതിയെതുടര്‍ന്നു ദേശീയ ടീമംഗങ്ങളെയും ലീഗിലെ പ്രധാന കളിക്കാരെയും ലിംഗനിര്‍ണയ പരിശോധനയ്ക്കു വിധേയരാക്കാന്‍ ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ആരോപണം നേരിടുന്ന കളിക്കാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ദേശീയ ടീമില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാതെ നാലു പുരുഷന്മാര്‍ കളിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. 2010ല്‍ വനിതാ ടീമിലെ ഗോള്‍ കീപ്പറുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു.

ഇറാനിയന്‍ സ്ത്രീകളുടെ ഇടയില്‍ ഏറെ ജനപ്രീതിയുള്ള കായിക ഇനമാണു ഫുട്‌ബോള്‍.  ലോക വനിതാ ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇറാന്‍ 59-ാം സ്ഥാനത്താണ്.