ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റ്‌: ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 200 റണ്‍സ്

single-img
2 October 2015

rohit-sharma-ton-0210ഇന്ത്യയ്‌ക്കെതിരായ ടി20 ക്രിക്കറ്റില്‍ ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 200 റണ്‍സ് വേണം . നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.
കന്നി ടി 20 സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെയും ടി20യില്‍ ആയിരം റണ്‍സ് തികച്ച വിരാട് കോലിയുടെയും ബാറ്റിങ് മികവാണ് ഇന്ത്യയെ 199 റണ്‍സിലെത്തിച്ചത്.ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കെയ്ല്‍ അബോട്ട് രണ്ടും ക്രിസ് മോറിസ് ഒരു വിക്കറ്റുമെടുത്തു.