കമിതാക്കള്‍ ചേര്‍ന്ന് ബാങ്ക് കൊള്ളയടിച്ച ശേഷം സെല്‍ഫി ഫേസ്‌ബുക്കിലിട്ടു; പ്രതികള്‍ പിടിയിൽ

single-img
2 October 2015

selfieഒഹിയൊ: ഒഹിയോയിലെ ആഷ്‌വില്ല ബാങ്കിൽ കവർച്ച നടത്തുകയും ശേഷം സെൽഫിയെടുത്ത്‌ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്യുകയും ചെയ്‌ത കവർച്ചക്കാരനും കാമുകിയും അറസ്‌റ്റിൽ. 28 കാരനായ മോർഗനും കാമുകി ആഷ്‌ലി ഡുബോയിയുമാണ്‌ പിടിയലായത്‌. ബാങ്ക് കൊള്ളയടിച്ച പണവുമായി നിൽക്കുന്ന സെല്‍ഫിയെടുത്ത്‌  മോർഗന്‍ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു ബാങ്കു കൊള്ളയുമായി ബന്ധപ്പെട്ട് അഞ്ചു വർഷം തടവിന്‌ ശിക്ഷിക്കപ്പെട്ട മോർഗൻ കഴിഞ്ഞ ജൂലൈയിലാണ്‌ ജയിൽ മോചിതനായത്‌.