കോഴയെ പറ്റിയുള്ള വേണുവിന്റെ ചോദ്യത്തിനു ഉത്തരമില്ല; മാതൃഭൂമി ചാനലിലെചർച്ചയിൽ നിന്ന് വെള്ളാപ്പള്ളി ഇറങ്ങിപ്പോയി

single-img
1 October 2015

Untitled-1എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചാ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി. വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റ് നിയമനങ്ങളുടെമറവിൽ നൂറു കോടി രൂപ കോഴ വാങ്ങിയെന്നപ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെആരോപണം  സംബന്ധിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവം. മാധ്യമപ്രവർത്തകൻ വേണു അവതാരകനായ സൂപ്പർ ടൈമിൽ ‘വെള്ളാപ്പള്ളികള്ളപ്പണക്കാരനോ?’ എന്ന വിഷയമാണ് ഇന്നലെചർച്ച ചെയ്തത്. ചർച്ച തുടങ്ങി കുറച്ച് സമയത്തിന്ശേഷം വേണുവിനെ കൊള്ളാരുതാത്തവൻ എന്ന്അഭിസംബോധനയോടെ ചർച്ചയിൽനിന്ന് ഇറങ്ങിപോകുകയായിരുന്നു അദ്ദേഹം.

തുടക്കം മുതൽക്കെ വേണുവുന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയുള്ള നിലപാടായിരുന്നു വെള്ളാപ്പള്ളി പിന്തുടർന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ട്രസ്റ്റ് നിയമനങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം. എന്നാൽ 1996 മുതൽ 2013 വരെ 904 നിയമങ്ങൾ നടത്തിയെന്ന കണക്കുകളെ പറ്റി വേണു ചോദിച്ചത് മുതലാണ് മറുപടികളുടെ രീതി മാറിയത്. അവതാരകന്റെ ചോദ്യങ്ങൾ കേൾക്കാൻ കൂട്ടാക്കാതെ നിഷേധാത്മകത നിറഞ്ഞ ഉത്തരങ്ങളായിരുന്നു വെള്ളാപ്പള്ളിയുടേത്.

1999 ലെ ബിജെപി സർക്കാർ ഭരിക്കുമ്പോൾ താങ്കളുടെവീട് റെയിഡ് ചെയ്തത് എന്തിനായിരുന്നു ? വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ താങ്കൾക്ക് 18കോടിയോളം രൂപ പിഴയിട്ടില്ലെ? താങ്കൾ പിന്നീട്അത് 4 കോടി ആക്കി ഒതുക്കിയില്ലേ ? എന്ന ചോദ്യങ്ങൾ വെള്ളാപ്പള്ളിയെ കൂടുതൽ പ്രകോപിതനാക്കി. ഈ ചോദ്യങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടതല്ല എന്ന് അദ്ദേഹം പറഞ്ഞു.

വിഎസിന്റെ ഉയർച്ച താഴ്ച്ചകളെക്കുറിച്ച് താങ്കള്‍ക്ക്സംസാരിക്കാമെങ്കിൽ താങ്കളുടെഭൂതകാലത്തെക്കുറിച്ച് ചോദ്യങ്ങളും ചോദിക്കാമെന്ന്വേണു വാദിച്ചു. ചാനൽ കസേരയിൽവിളിച്ചിരുത്തി നീയൊക്കെ എന്നെ പോസ്റ്റ്‌മോർട്ടംചെയ്യുകയാണോ എന്ന്  പ്രതികരിച്ചുകൊണ്ട് വെള്ളാപ്പള്ളി ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി.എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുറമെ ബി.ജെ.പി. നേതാവ് പി.എൻ. ശ്രീധരൻപിള്ള, രാഷ്ട്രീയനിരീക്ഷകൻ എ. സജീവൻ, എസ്.എൻ.ഡി.പി. യോഗാംഗം അഡ്വ. സന്തോഷ്കുമാർ, എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, എസ്എൻഡിപി മുൻ ജനറൽസെക്രട്ടറി അഡ്വ.കെ ഗോപിനാഥൻ, എസ്.എൻ. ട്രസ്റ്റ് അംഗം കിളിമാനൂർ ചന്ദ്രബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.

നടേശന്‍ മുതലാളി ചാനല്‍ സ്റ്റുഡിയോയില്‍നിന്നും മറുപടി ഇല്ലാതെ ഓടുന്നു ..

Posted by വാസ്തവം on Wednesday, September 30, 2015