ഇനി ഫെയ്‌സ്ബുക്കിലും ചലിക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉപയോഗിക്കാം

single-img
1 October 2015

impresss-s-girl-on-facebook-chatഇനി ഫെയ്‌സ്ബുക്കിലും ചലിക്കുന്ന ചിത്രങ്ങള്‍ പ്രൊഫൈലില്‍ ഉപയോഗിക്കാം. അതായത് ജിഫ് ആനിമേഷന്‍, ജിഫ് വിഡിയോ ചിത്രങ്ങള്‍  ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഉപയോഗിക്കാനാകും.

പ്രൊഫൈല്‍ ചിത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള സാങ്കേതിക സംവിധാനമാണ് ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നത്. പ്രധാനമാറ്റം ജിഫ് ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നതാണ്. സമാനമായ സോഷ്യല്‍മീഡിയകള്‍ ജിഫ് ചിത്രങ്ങള്‍ നേരത്തെ ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ഫെയ്‌സ്ബുക്ക് അതിനു തയാറായിരുന്നില്ല. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇനി മുതല്‍ വന്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അങ്ങനെ ചിരിയും കരച്ചിലും ഒന്നിച്ചു ഒരു പ്രൊഫൈല്‍ ചിത്രത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. ഗൂഗിള്‍ പ്ലസാണ് ആദ്യമായി ജിഫ് ചിത്രങ്ങള്‍ പരീക്ഷിച്ചത്. ഫെയ്‌സ്ബുക്കില്‍ ചിലവിടുന്ന സമയം കൂട്ടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജിഫ് ചിത്രങ്ങള്‍.

[mom_video type=”youtube” id=”khXqakQr03A”]