പ്രവാസിയുടെ ചോരയും വിയര്‍പ്പും കേരള സമ്പത്തിന്റെ കാതല്‍

single-img
30 September 2015

Indian labourers work at Mina Seyahi in Dubai December 2, 2009. Dubai nationals were alarmed by the fallout from the emirate's debt standstill, but many hope the crisis may stem the torrent of foreigners into the conservative Gulf Arab city, where locals are outnumbered ten to one. To match Analysis DUBAI/EMIRATIS REUTERS/Ahmed Jadallah (UNITED ARAB EMIRATES BUSINESS EMPLOYMENT)

പ്രവാസി നിക്ഷേപത്തില്‍ മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം കുതിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാര്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായ നിക്ഷേപം ജൂണ്‍ മുപ്പതിന് 1,17,349 കോടിയായാണ് ഉയര്‍ന്നു കഇഞ്ഞു. 94,097 കോടിയായിരുന്നു കഴിഞ്ഞവര്‍ഷം ഇതേസമയത്തെ നിക്ഷേപം.

വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. 2013 ജൂണ്‍ മുപ്പതിന് 75,883 കോടി രൂപയായിരുന്നു. കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ 90 ശതമാനവും ഗള്‍ഫ് മേഖലയിലാണുള്ളത്. യുഎഇയില്‍ 38.7 ശതമാനവും സൗദി അറേബ്യയില്‍ 25.2 ശതമാനവും പണിയെടുക്കുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.

നിക്ഷേപത്തിന്റെ കാര്യത്തില്‍ മുന്നില്‍നില്‍ക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറാണ്. ഫെഡറല്‍ബാങ്കാണ് രണ്ടാം സ്ഥാനത്തും നിക്ഷേപം സ്വീകരിക്കുന്നു. ഈ വര്‍ഷം ജൂണ്‍വരെ 28,228 കോടിയാണ് എസ്ബിടിയില്‍ പ്രവാസികള്‍ എത്തിച്ചത്.